അബിയുടെ അവസാന പെർഫോർമൻസും അവസാന കാണിയും! | filmibeat Malayalam

2017-12-01 210

Abi's friend Shereef chungath's facebook Post goes Viral

ഞെട്ടലോടെയാണ് മലയാള സിനിമാ ലോകം നടനും മിമിക്രി താരവുമായ അബിയുടെ മരണവാർത്ത കേട്ടത്. ഇതിന് പിന്നാലെ അബിയുടെ സുഹൃത്ത് ഷെരീഫ് ചുങ്കത്തിൻറെ കുറിപ്പ് വൈറലാകുകയാണ്. അബിയോടൊപ്പമുള്ള അവസാന ഓർമകള്‍ പങ്കുവെച്ചാണ് അദ്ദേഹത്തിൻറെ കുറിപ്പ്. ചേർത്തലയിലെ ഒരു വൈദ്യനെ കാണാനായിരുന്നത്രെ അബി അന്ന് പോയത്.ഇന്നലെ (നവംബർ 29 ബുധനാഴ്ച) ഉച്ച കഴിഞ്ഞ് ഞാൻ വീട്ടിലിരിക്കുമ്പോൾ എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത് കണ്ട് നോക്കുമ്പോൾ അബീക്കയാണ്. അത്യാവശ്യമായി നീ ഒന്ന് എന്റെ വീട്ടിലേക്ക് വരണം എനിക്ക് ഒരിടം വരെ പോകാനുണ്ട് കൂടെ നീ വരണം. എങ്ങോട്ട് എന്നെന്റെ ചോദ്യത്തിന് വന്നിട്ട് പറയാമെന്ന് പറഞ്ഞു, ഞാൻ കൃത്യം രണ്ട് മണിക്ക് അബീക്കയുടെ വീട്ടിലെത്തി എന്നെ വിളിച്ചിരുത്തി ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു.വൈദ്യനെ കണ്ട് തിരിച്ച് വരുമ്പോൾ രാത്രി 9 മണി കഴിഞ്ഞു,7 മണിക്കൂർ മനസ്സ് തുറന്ന് എന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അബിക്കയുടെ കഴിഞ്ഞ 35 വർഷത്തെ മിമിക്രി ജീവിതത്തെ കുറിച്ചുള്ള ഓർമകൾ പുതുക്കി, അതിൽ അബിക്കയുടെ ജന്മനാടായ മൂവാറ്റുപുഴയും ഉണ്ടായിരുന്നു. സിനിമ ലോകത്ത് എങ്ങും എത്താതിരുന്നതിൽ ആരോടും പരിഭവം ഇല്ല എന്ന് കൂടെ കൂടെ എന്നോട് പറഞ്ഞിരുന്നു. മകൻ ഷെയിൻ നിഗത്തിൽ ഇക്കാക്കുള്ള പ്രതീക്ഷകൾ എന്നോട് തുറന്നു പറഞ്ഞിരുന്നു.